22-m-s-sunil-186
ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 186-ാമത് സ്‌നേഹ ഭവനത്തിന്റെ താക്കോൽ ദാനവും, ഉദ്ഘാടനവും ക്ലെമന്റ് ചാക്കോയും ലില്ലി ക്ലെമന്റും ചേർന്ന് നിർവഹിക്കുന്നു

പത്തനംതിട്ട: ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 186ാമത് വീട് പട്ടാഴി താഴത്ത് വടക്ക് സെൽമയ്ക്കും കുടുംബത്തിനുമായി ക്ലെമന്റ് ചാക്കോയുടെയും ലില്ലി ക്ലെമന്റിന്റെയും അൻപതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ക്ലെമന്റ് ചാക്കോയും ലില്ലി ക്ലെമന്റും ചേർന്ന് നിർവഹിച്ചു. സെൽമ രണ്ട് കൊച്ചു കുട്ടികളോടും ഭർത്താവിനോടുമൊപ്പം വീടില്ലാത്ത അവസ്ഥയിൽ ഇളയ ഭർതൃസഹോദരന്റെയും കുടുംബത്തിന്റെയും ഒപ്പം ഒറ്റമുറി ചരുപ്പിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ കാണാനിടയായ ടീച്ചർ,രണ്ടു മുറികളും, അടുക്കളയും,ഹാളും, ശുചിമുറിയും, സിറ്റൗട്ടും, അടങ്ങിയ 780 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള വീട്, ക്ലെമന്റിന്റെ നാലു പെൺമക്കൾ ചേർന്നു നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് പണിത് നൽകുകയായിരുന്നു.ചടങ്ങിൽ ലിൻസി വർഗീസ്, കെ.പി.ജയലാൽ,സന്തോഷ് എം.സാം ,ആര്യ.സി.എൻ,അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.