പന്തളം: പന്തളം നഗരസഭയിലേക്കു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 10ന് നാനാക്ക് കൺവെൻഷൻ സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന ആളായ 15-ാം ഡിവിഷനിൽ നിന്നും വിജയിച്ച അച്ചൻകുഞ്ഞുജോണാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വരണാധികാരി ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഒന്നു മുതൽ വാർഡ്ക്രമമനുസരിച്ചു ബാക്കി 32 അംഗങ്ങളും അച്ചൻകുഞ്ഞ്‌ജോണിനു മുമ്പിൽ പ്രതിജ്ഞ ചെയ്തു. നഗരസഭാ സെക്രട്ടറി ബിനു ജി.ചടങ്ങിൽ പങ്കെടുത്തു.11.30 ഓടെ നഗരസഭാ കാര്യാലയത്തിലെത്തിയ കൗൺസിലർമാർ രജിസ്റ്ററിൽ ഒപ്പുവച്ച് ഔദ്യോഗികമായി ചുമതലയേറ്റു. തുടർന്ന് അച്ചൻകുഞ്ഞുജോണിന്റെ അദ്ധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ ആശംസ നഗരസഭാ സെക്രട്ടറി പുതിയ അംഗങ്ങളെ അറിയിച്ചു.