22-adv-suresh-koshy
അഡ്വ. സുരേഷ് കോശി

ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ജ​ന​പ്ര​തി​നി​ധി​ക​ളാ​യി.​ ​
കാ​ല​ത്തി​ന്റെ​ ​മാ​റ്റ​ത്തി​ന് ​ അ​നു​സൃ​ത​മാ​യി​ ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​രീ​തി​ക​ളി​ലും​ ​മാ​റ്ര​മു​ണ്ടാ​കേ​ണ്ടേ​ ? വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളും​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ളും​ ​മാ​റേ​ണ്ട​ ​സ​മ​യ​മാ​യോ​?​ ​ഇ​തേ​പ്പ​റ്റി​ ​പ്ര​മു​ഖ​ർ​ ​സം​സാ​രി​ക്കു​ന്ന​ു. ​
ഇ​ന്ന് ​കിസാൻ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്

അഡ്വ. സുരേഷ് കോശി എഴുതുന്നു

ഞ്ചായത്തുകളുടെ വികസന കാഴ്ചപ്പാട് വളരെ മാറേണ്ടിയിരിക്കുന്നു. മിക്കവാറും എല്ലാ വാർഡുകളിലേയും റോഡുകൾ നന്നായിരിക്കുന്നു. എല്ലായിടവും ഇലക്ട്രിസിറ്റി എത്തി. കുടിവെള്ള പ്രശ്‌നം ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്. ഗ്യാസിനും ഫോണിനും ശുപാർശ വേണ്ട. എങ്കിലും അവശ്യമായി ശ്രദ്ധയിൽപ്പെടേണ്ട നിരവധി കാര്യങ്ങളുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനമാണ് അതിൽ പ്രധാനം.

പട്ടികജാതിവിഭാഗങ്ങളുടെ ശവസംസ്‌കാരത്തിന് അവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. മനുഷ്യനെ വേർതിരിക്കുന്ന കോളനികൾ എന്ന സങ്കല്പം തന്നെ മാറ്റണം.
നാമമാത്ര റബർ കർഷകർ, ടാപ്പിംഗ് തൊഴിലാളിൾ എന്നിവരെ തൊഴിലുറപ്പു പദ്ധതിയിൽ ചേർക്കണം.

കാർഷിക കലണ്ടർ വേണം

വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകൻ എത്രയെന്ന് കൃഷിഭവനിൽ കണക്കില്ല. എല്ലാ കർഷകനും രജിസ്റ്റർ ചെയ്യണമെന്ന് യു.ഡി.എഫ് കാലത്ത് തുടങ്ങിയ പദ്ധതി ഏഴ് വർഷമായി നടപ്പിലാക്കിയിട്ടില്ല. ജില്ലാ തലത്തിൽ കൃഷിക്ക് ഒരു കലണ്ടറുണ്ടാക്കണം. എല്ലാവരും ഒരേ കൃഷി ചെയ്താൽ വില്പനയും വിലയും പ്രശ്‌നമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകന്റെ ഉല്പന്നങ്ങൾ മനസ്സിലാക്കി എല്ലാ ജില്ലകളിലും നഷ്ടം വരാതെ ഓരോകൃഷി ചെയ്യിച്ചും അതു വിൽക്കാനുള്ള മാർക്കറ്റ് കണ്ടെത്തി കൊടുത്തും മറ്റു ജില്ലകളിലെ സാധനങ്ങൾ നമ്മുടെ ഇടങ്ങളിൽ വിറ്റും വില ക്രമീകരിച്ച് കർഷകനെ നിലനിറുത്താൻ നടപടി സ്വീകരിക്കണം.
കർഷകതൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ 100 ദിവസം പോലും ജോലി ചെയ്യാതെ ക്ഷേമപദ്ധതിയിൽ ചേർന്നിരിക്കുന്നവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണം.

സോളാർ വൈദ്യുതി

ദേവാലയങ്ങളും ക്ഷേത്രങ്ങളും വൻകിട വ്യവസായ ശാലകളും സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കണം. ഇതിൽ കോളജുകൾ, സ്‌കൂളുകൾ എന്നിവയേയും ഉൾപ്പെടുത്താം. ഇതിന് ജില്ലാ പഞ്ചായത്ത് പ്രോത്സാഹനം നൽകണം.

പിൽഗ്രിം ടൂറിസം

പിൽഗ്രിം ടൂറിസത്തിന് വളരെ സാദ്ധ്യതയുള്ള ജില്ലയിൽ എല്ലാ വിധത്തിലുമുള്ള ഉത്സവങ്ങൾ, കൺവെൻഷനുകൾ, ശബരിമല, മഞ്ഞിനിക്കര, പരുമല, തീർത്ഥാടനങ്ങൾ, മാരാമൺ, കുമ്പനാട്, ചെറുകോൽപ്പുഴ, തുടങ്ങിയ കൺവെൻഷനുകൾ എന്നിവയുമായി ബന്ധപ്പെടുത്തി ഹോംസ്‌റ്റേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം.

മറ്റു പ്രധാന കാര്യങ്ങൾ

1. വൃദ്ധജനങ്ങൾ, തനിയെ താമസിക്കുന്നവർ എന്നിവർക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നതിനായി പദ്ധതികൾ ഉണ്ടാകണം.

2. മൃഗസംരക്ഷണ പദ്ധതികൾ നടപ്പാക്കണം.
3. കർഷകർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ, തർക്കങ്ങൾ, ചൂഷണങ്ങൾ ഇവയെ പ്രതിരോധിക്കാൻ കോടതി സംവിധാനം ഒരുക്കണം.
4. കർഷകനു ലാഭകരമായി കൃഷി ചെയ്യാവുന്ന വിളകൾ, അവയുടെ തൈകൾ, വിപണന സൗകര്യങ്ങൾ എന്നിവയ്ക്കായി ഒരു മാസ്റ്റർ പ്ലാൻ ഒരുക്കണം.
5. കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം ഒരുക്കണം.