ഇലവുംതിട്ട-: ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിലേക്ക്, കൈപ്പട്ടൂർ, സെക്ഷൻ ഓഫീസിൽ നിന്നും വന്നു കുഴിക്കാട്ടിൽപ്പടി, പ്രക്കാനം, കൊല്ലന്റെത്തുപടി, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് സ്പോട്ട് ബില്ലിംഗ് ക്രമീകരണത്തിന്റെ ഭാഗമായി 2020 ഡിസംബർ അവസാന തീയതികളിൽ ഒരു മാസത്തെ റീഡിംഗ് എടുത്ത് ബില്ല് നൽകുന്നതായിരിക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു. ദിവസക്കണക്കിലുള്ള ബില്ലിംഗ് ആയതിനാൽ ഉപഭോക്താക്കൾക്ക് ബില്ലിൽ യാതൊരുവിധ അധികചാർജും ഉണ്ടാകുന്നതല്ല.മാന്യ ഉപഭോക്താക്കൾ ദയവായി സഹകരിക്കണമെന്ന് ഇലവുംതിട്ട കെ.എസ്.ഇ. ബി.അസി. എൻജിനീയർ അറിയിക്കുന്നു.