jaya
അറസ്റ്റിലായ ജയലാൽ

അടൂർ: കരുവാറ്റ പള്ളിക്ക് സമീപം പൊലീസ് നടത്തിയ വാഹനപരിശോധനയിൽ 37 ലിറ്റർ വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി. ആനയടി സ്വദേശികളായ ജയലാൽ (45), അനിൽകുമാർ (28) എന്നിവരാണ് പിടിയിലായത്. മദ്യം കൊണ്ടുവന്ന കാർ പിടിച്ചെടുത്തു. ക്രിസ്മസ് - ന്യൂ ഇയർ കാലത്ത് വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന വിദേശമദ്യമാണിതെന്ന് പൊലീസ് പറഞ്ഞു. . ഡിവൈ.എസ്. പി ബിനുവിന്റെ നിർദ്ദേശത്തെ തുടർന്ന് ക്രിസ്മസ് പുതുവർഷ ആഘോഷ ങ്ങളുടെ ഭാഗമായി സി .ഐ യു ബിജുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡിലെ എസ്. ഐ. ശ്രീജിത്ത് ,പ്രൊബേഷൻ എസ്. ഐ സജിത്ത്, എസ്. ഐ അജികുമാർ ,എ. എസ്. ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഒാഫീസർ സജി, സിവിൽ പൊലീസ് ഒാഫീസർമാരായ ഫിറോസ് കെ മജീദ് ,ഡ്രൈവർ സനൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്.