22-omallur-sankaran
കർഷക സത്യഗ്രഹത്തിന് ഭാഗമായി ചേർന്ന സമര സഹായ സമിതി രൂപീകരണ യോഗം കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് തുടങ്ങും. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലാണ് സത്യഗ്രഹം. സമരത്തിന്റെ വിജയത്തിനായി സമരസഹായ സമിതി രൂപീകരിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ നേതാവ് വി.കെ പുരഷോത്തമൻപിള്ള അദ്ധ്യക്ഷനായി. ഇടത് കർഷക നേതാക്കളായ ആർ.തുളസീധരൻ പിള്ള, ബാബു കോയിക്കലേത്ത്, ഡോ.വർഗീസ് പേരയിൽ ജെറി ഈശോ ഉമ്മൻ, എൻ.സജികുമാർ, സമേഷ് ഐശ്വര്യ,പി ആർ പ്രദീപ്,പി.ഷംസുദീൻ എന്നിവർ സംസാരിച്ചു.ജിജി ജോർജ് (ചെയർമാൻ), പി.ആർ പ്രദീപ് (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സമര സഹായ സമിതി തെരഞ്ഞെടുത്തു.