 
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ 27 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ജി.ഉഷ കുമാരി മുതിർന്ന അംഗം രാജൻ കണ്ണാട്ടിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്നഅംഗം രാജൻ കണ്ണാട്ട് മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങുകൾ 11.15 ഓടെ അവസാനിച്ചു. മുനിസിപ്പൽ സെക്രട്ടറി ജി.ഷെറി, സൂപ്രണ്ട് വാസുദേവൻ നായർ, റവന്യു സൂപ്രണ്ട് പി.എ സജികുമാർ, പ്രതീപ്, മനു തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യംവഹിച്ചു.