തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ദേവഹരിതം പദ്ധതിയുടെ ഭാഗമായുള്ള എള്ളുകൃഷിയുടെ വിത്തുവിതയ്ക്കൽ ഇന്ന് നടക്കും. രാവിലെ ഒൻപതിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര വളപ്പിൽ നടക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു ഉദ്ഘാടനം ചെയ്യും. ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള അദ്ധ്യക്ഷത വഹിക്കും.