pinarayi-vijayan-

പത്തനംതിട്ട: സമഗ്രമായ തുടർവികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിലെത്തും. വിവിധ തലങ്ങളിലെ 100 വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിന് അബൻ ടവറിലാണ് മുഖ്യഖ്യമന്ത്രി ആശയവിനിമയം നടത്തുക.
2021 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്നതിന് സമൂഹത്തിന്റെ വിവിധ തലങ്ങളിലെ വിദഗ്ധരുമായാണ് കൂടിക്കാഴ്ച നടത്തുക. 2016ലെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന 600 കാര്യങ്ങളിൽ 580 പദ്ധതികളും നടപ്പാക്കി. വിഭവ വിനിമയത്തെ കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെട്ടുമാണ് ആശയവിനിമയം നടത്തുക. എട്ട് ദിവസം കൊണ്ട് 14 ജില്ലകളിലും പര്യടനം നടത്തും.