 
പത്തനംതിട്ട : ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ വേരിയസ് ഡ്രൈവേഴ്സ് തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായിട്ടും പി.എസ്.സി നിയമനം വൈകിക്കുന്നതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. അടുത്ത മാസം റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും. മെയിൻ ലിസ്റ്റിൽ ജില്ലയിൽ നിന്ന് 148 പേരാണുള്ളത്. ഇതിൽ നാല് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. അതേസമയം ജില്ലയിൽ നിരവധി ഒഴിവുണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനം നടത്തുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. നൂറോളം താൽക്കാലിക ജീവനക്കാർ ജില്ലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 52 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. റാങ്ക് ഹോൾഡേഴ്സ് അസോ.സെക്രട്ടറി സെക്രട്ടറി ജോബിൻ, ട്രഷറർ അഷറഫ്, പ്രസിഡന്റ് മനോജ് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു
"ഉദ്യോഗാർത്ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും. 2018 ഫെബ്രുവരി ആറിനാണ് ലിസ്റ്റ് നിലവിൽ വന്നത്. "
ടി.ആർ.ജിബു
ഉദ്യോഗാർത്ഥി