അടൂർ : സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷന്റെ കേരളത്തിലെ തേനീച്ചവളർത്തൽ നോഡൽ ഏജൻസിയായ ഹോട്ടികോർപ്പ് 28, 29, 3 തീയതികളിൽ പഴകുളം പാസ്സ് ഓഡിറ്റോറിയത്തിൽ തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നടത്തുന്നു. വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് 40 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും കോഴ്സ് സർട്ടിഫിറ്റും ലഭ്യമാക്കും. താൽപ്പര്യമുള്ളവർ 26ന് മുമ്പായി 9447457435 എന്ന നമ്പരിൽ ബന്ധപ്പെടുക.