23-cake
ക്രിസ്തുമസ് മധുരം വിതരണം ചെയ്യുന്നു

മൂഴിയാർ: മൂഴിയാറിലും സമീപ പ്രദേശങ്ങളിലുമുള്ള മുപ്പത്തഞ്ചോളം ആദിവാസി കുടുംബങ്ങൾക്ക് മാർ ബസേലിയോസ് കക്കാട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക്, മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ആദിവാസികൾക്കുള്ള ഭക്ഷണക്കിറ്റുകൾ നൽകുന്ന പദ്ധതിയുടെ (സ്‌നേഹപൂർവം 2020) ഭാഗമായി ആണ് കിറ്റുകൾ വിതരണം ചെയ്തത്. സീതത്തോട് ഗ്രാമ പഞ്ചായത്ത്ആറും വാർഡ് മെമ്പർ കൂടിയായ ജോബി.ടി ഈശോ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ പരിപാടി ആയിരുന്നു ജോബി ടി.ഈശോയുടേത്. കക്കാട് സൊസൈറ്റി ആദിവാസികളുടെ ഉന്നമനത്തിനായി പ്രത്യേക പരിഗണന നൽകി വരുന്നതായി ഡയറക്ടർ ഫാ.ക്രിസ്റ്റി തേവള്ളിൽ പറഞ്ഞു.