തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ 2021ലെ ബഡ്‌ജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി. 1,82,51,860 രൂപാ വരവും 1,76,58,000 രൂപ ചെലവും 5,93,860 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ അവതരിപ്പിച്ചു. യൂണിയൻ മംഗല്യനിധി വിതരണത്തിന് അഞ്ചുലക്ഷവും കലോത്സവത്തിന് അഞ്ചുലക്ഷവും സംയുക്ത ചതയാഘോഷത്തിന് മൂന്നുലക്ഷവും വകയിരുത്തിയിട്ടുണ്ട്. പൊതുയോഗത്തിൽ പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപം തെളിച്ചു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, മാന്നാർ യൂണിയൻ പ്രസിഡന്റ് ഡോ.എം.പി വിജയകുമാർ, മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഗോപൻ ആഞ്ഞിലിപ്രാ, മുൻയൂണിയൻ പ്രസിഡന്റ് കെ.ജി.ബിജു, ഗുരുധർമ്മ പ്രചരണസഭ മണ്ഡലം പ്രസിഡന്റ് കെ.കെ.രവി, വനിതാസംഘം ചെയർപേഴ്‌സൺ അംബികാ പ്രസന്നൻ, കൺവീനർ സുധാഭായി, യൂത്ത്മൂവ്മെന്റ് ചെയർമാൻ കെ.എസ് സുരേഷ്, കൺവീനർ രാജേഷ് ശശിധരൻ, സൈബർസേന ചെയർമാൻ മഹേഷ് എം,കൺവീനർ ശരത്ത് ഷാജി, ധർമ്മസേന ചെയർമാൻ ഗിരീഷ് മല്ലപ്പള്ളി, കൺവീനർ രാജേഷ് മേപ്രാൽ,ബാലജനയോഗം കോർഡിനേറ്റർ വി.ജി.വിശ്വനാഥൻ, കുമാരിസംഘം കോർഡിനേറ്റർ ഷൈമോൾ കെ.സോമൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ അനിൽ ചക്രപാണി, കൺവീനർ കെ.പ്രസന്നകുമാർ,വൈദികസമിതി ചെയർമാൻ ദീപുശാന്തി,കൺവീനർ സിജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു.
പിന്നാക്ക സംവരണ നിയമം നടപ്പിലാക്കണം
ത്രിതല പഞ്ചായത്തുകളിലേക്ക് ജനസംഖ്യാനുപാതികമായി പിന്നാക്ക ജനവിഭാഗങ്ങൾക്ക് പ്രാതിനിത്യം ലഭിക്കാൻ സംവരണം ചെയ്യുന്ന നിയമനിർമ്മാണം നടപ്പാക്കുവാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് യൂണിയൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളുടെ മാതൃക കേരള സർക്കാരും പിന്തുടരണം. ഈ പൊതുവിഷയം സമൂഹത്തിൽ ഉയർത്തിക്കാട്ടിയ കേരളകൗമുദിയെയും യോഗം അഭിനന്ദിച്ചു. യൂണിയൻ മുൻകൗൺസിലർ മണിരാജ് പുന്നിലമാണ് പ്രമേയം അവതരിപ്പിച്ചത്.