പത്തനംതിട്ട : വാഴമുട്ടം 1540 -ാംഎസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ 37-ാമത് പ്രതിഷ്ഠാ വാർഷികവും കുടുംബസംഗമവും 25ന് നടക്കും. പുലർച്ചെ 5ന് ഗണപതിഹോമം, 7.30ന് പതാക ഉയർത്തൽ, 8ന് ഗുരുഭാഗവത പാരായണം. 10.30ന് കുടുംബ സംഗമവും അവാർഡ് വിതരണവും നടക്കും. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തും. ശാഖാ പ്രസിഡന്റ് സി.എസ് പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ കെ.എസ് സുരേശൻ പ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി ടി.എൻ ഗോപിനാഥൻ, പത്തനംതിട്ട എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ.പീതാംബരൻ എന്നിവർ സംസാരിക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഗുരുനാമകീർത്തനങ്ങൾ.