അങ്ങാടിക്കൽ: അങ്ങാടിക്കൽ എസ്.എൻ.വി.ഹയർ സെക്കൻഡറി സ്‌കൂളിലെ 1993 ബാച്ച് എസ്.എസ്. എൽ.സി.വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പള്ളിക്കൂടം പിള്ളാരുടെ വകയായി മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കൊടുമൺ അങ്ങാടിക്കൽ യൂണിറ്റിലേക്ക് അരി പലവ്യജ്ഞനം തുണികൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ 10000 രൂപയുടെ സംഭാവന നൽകി. ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ചാണ് ഈ സംഭാവന നൽകിയത്. പള്ളിക്കൂടം കൂട്ടായ്മയെ പ്രതിനിധീകരിച്ച് കൺവീനർ ബിനു ഗോപി, ചെയർമാൻ സുജിത്ത് പി.ഫ്രാൻസിസ്, കമ്മിറ്റി അംഗങ്ങളായ അരുൺരാജ്,ഷീജ,ബിനു മാത്യു, ബൈജു യോഹന്നാൻ, സുധീഷ് പാലത്തുംപാട്ട് എന്നിവർ പങ്കെടുത്തു. തുടർന്നും ആവശ്യമായ ഘട്ടത്തിൽ സംഭാവന നൽകുമെന്നും പറഞ്ഞു.