23-karshaka-sangham
ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ദേശീയ കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. പത്തനംതിട്ട ടൗൺഹാളിന് മുന്നിൽ സിപി എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ജിജി മാത്യു അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു.
കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത്, എ പദ്മകുമാർ, പി ബി ഹർഷകുമാർ, പി ജെ അജയകുമാർ, എ പി ജയൻ,ഡോ. വർഗീസ് പേരയിൽ, കെ ഐ ജോസഫ്, കുര്യൻ മടക്കൽ, വി കെ പുരുഷോത്തമൻ പിള്ള, പി ആർ പ്രദീപ്, രാജേന്ദ്രൻ പിള്ള, ജെറി ഈശോ ഉമ്മൻ, പി ഷംസുദ്ദീൻ, പി എസ് കൃഷ്ണകുമാർ, എ ഗോകലേന്ദ്രൻ, ജോജോ കോവൂർ, ഡേവിഡ് സാമുവൽ എന്നിവർ സംസാരിച്ചു.