23-sob-
അലക്‌സാണ്ടർ കെ. സാം

കുമ്പനാട്: മാർത്തോമ്മ സഭ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്‌മെന്റ് ഓഫീസ് ഡെപ്യൂട്ടി മാനേജർ കുമ്പനാട് നെല്ലിമല മന്ദത്ത് കരിപ്പുറത്ത് അലക്‌സാണ്ടർ കെ. സാം (64) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് കുമ്പനാട് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേതനായ കെ. എം. ശാമുവലിന്റെയും ഏലിയാമ്മ ശാമുവലിന്റെയും മകനാണ്. സിപിഎം കുമ്പനാട് ലോക്കൽ കമ്മിറ്റിയംഗം സണ്ണി ശാമുവൽ സഹോദരനാണ്.