അരുവാപ്പുലം: യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്ത അരുവാപ്പുലം പഞ്ചായത്തിൽ ആര് പ്രസിഡന്റാകണം എന്നതിനെച്ചാല്ലി സി.പി.എമ്മിൽ രണ്ട് പക്ഷം. വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ രേഷ്മ മറിയം റോയിയെ പ്രസിഡന്റ് ആക്കണമെന്ന നിലപാടുമായി ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്.
അതേസമയം, ഒൻപത് വർഷമായി ലോക്കൽ കമ്മറ്റി അംഗവും മുതിർന്ന പ്രവർത്തകയുമായ ബിന്ദുവിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യമുയർന്നു. 20 വർഷത്തെ പൊതുപ്രവർത്തന പരിചമുള്ള ബിന്ദുവിനെ തഴയുന്നതിനെതിരെ പാർട്ടി അണികൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ്, മേഖല പ്രസിഡന്റ്, കുടുംബശ്രീ ഏരിയ പ്രസിഡന്റ്, ഹരിത കർമ്മ സേന അംഗം, പാലിയേറ്റീവ് കെയർ വോളണ്ടിയർ എന്നീ ചുമതലകളിലും പ്രവർത്തിക്കുന്നു.
15 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 6 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എമ്മിന് 8, സി.പി.ഐയ്ക്ക് 1 അംഗങ്ങളാണുള്ളത്.