ചെങ്ങന്നൂർ: സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ഏഴാം ക്ലാസോ ഏഴാം തരം തുല്യതാ കോഴ്‌സോ പാസായി 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. പത്താംക്ലാസ് പാസായി പ്രീഡിഗ്രി,പ്ലസ്ടു പരാജയപ്പെട്ട 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യത കോഴ്‌സന് അപേക്ഷിക്കാം. അപേക്ഷാഫോം ചെങ്ങന്നൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ-9387242420,7012626952.