 
കോന്നി: മികച്ച നാഷണൽ സർവീസ് സ്‌കീം യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പിയോഗം കോളേജിന്. ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. പ്രിയാസേനൻ ആണ് മികച്ച പ്രോഗ്രാം ഓഫീസർ. എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഗോകുൽ, സാന്ദ്ര സന്തോഷ് എന്നിവർ സർവകലാശാലയുടെ പ്രശംസാ പത്രത്തിന് അർഹരായി.
മൂന്നുവർഷത്തെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നിർണയിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു പുഷ്പൻ അറിയിച്ചു .