
പത്തനംതിട്ട: കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നൂറോളം പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായർ, ഡോ.കെ.എം. ചെറിയാൻ, സംവിധായകൻ ബ്ലെസി, എഴുത്തുകാരൻ ബെന്ന്യാമിൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പത്തനംതിട്ട പമ്പാ ആക്ഷൻ പ്ളാൻ നടപ്പാക്കുമെന്നും തിരിച്ചെത്തിയ പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.