മല്ലപ്പള്ളി : കോട്ടാങ്ങലിൽ യു.ഡി.എഫ്.പരാജയത്തിനു കാരണം മുസ്ലിംലീഗിന്റെ ഏകാധിപത്യ പ്രവർത്തനം മൂലമാണെന്ന് ആർ.എസ്.പി. കോട്ടാങ്ങൽ മണ്ഡലം കമ്മറ്റി ആരോപിച്ചു. മുന്നണി ധാരണ പ്രകാരം ലഭിച്ച സീറ്റുകൾക്ക് പുറമെ ഘടകകക്ഷിയായ ആർ.എസ്.പി. മൽസരിച്ചു വന്നിരുന്ന മൂന്നാം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയെ മുന്നണി ബന്ധങ്ങൾ തകരുന്ന തരത്തിൽ മത്സരിപ്പിച്ചതുമൂലം വിവിധ മേഖലകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിന് കാരണമായെന്നും കമ്മറ്റി വിലയിരുത്തി.മുന്നണി ബന്ധങ്ങൾക്ക് വിലകൽപിക്കാത്ത മുസ്ലിം ലീഗ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാ കമ്മറ്റി അംഗം ജോയി ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മനു മാത്യു,ഷാജഹാൻ,എ,ജി.സദാശിവൻ,മുരളിധരൻ എന്നിവർ പ്രസംഗിച്ചു.