മല്ലപ്പള്ളി : മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ ജന്മദിനം ദേശിയ കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടാങ്ങൽ എസ്.ബി.ഐയിലെ വികാസ് വൊളണ്ടിയർ വാഹിനി ഫാർമേഴ്‌സ് ക്ലബിലെ മുതിർന്ന കർഷകനായ കെ.റ്റി.ജോൺ കലയത്തുമുറിയെ ആദരിച്ചു. കോട്ടാങ്ങൽ എസ്.ബി.ഐ.ഹാളിൽ ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ഷാജി കെ.കോട്ടേമണ്ണിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കർഷക യോഗം മുൻ പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി റോയി കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്.സാജൻ,സാബു മരുതേൻ കുന്നേൽ,രാജൻ ഓലിക്ക പ്ലാവിൽ എന്നിവർ പ്രസംഗിച്ചു.