 
ചെങ്ങന്നൂർ: ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് കെ.ബി.യശോദരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ പള്ളത്ത്, റ്റി.ഡി.മോഹൻ,ജോജി പിണ്ഡ്രംകോട്,ജെയ്‌സൺ ചാക്കോ,ജോസ് പേരൂർകാട്ടിൽ, ഫിലോമിന,സന്തോഷ്,രാജൂ ചാത്തനാട്ടിൽ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.സി കോശി, പഞ്ചായത്ത് അംഗമായ ഏലിയാമ്മ ജോസഫ്,ഒപ്പം ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി തിരഞ്ഞെടുക്കപ്പെട്ട വിനീത് തോമസ് എന്നിവർക്കും സ്വീകരണം നൽകി.