24-veedu

കോഴഞ്ചേരി : ജൻമനാടായ ആറൻമുളയായിരുന്നു സുഗതകുമാരിയുടെ സർവം. ആറൻമുളയിൽ നിന്ന് പോയിട്ടും

ആറന്മുള വളളസദ്യ, ഉത്രട്ടാതി ജലമേള, അഷ്ടമിരോഹിണി വളളസദ്യ, ആറന്മുള ആറാട്ട് എന്നിവയ്‌ക്കെല്ലാം എത്തുമായിരുന്നു. പ്രായാധിക്യംകൊണ്ട് യാത്ര ബുദ്ധിമുട്ടാകും വരെ ഇത് തുടർന്നു. തറവാടായ വാഴുവേലിൽ കുടുംബം മൂത്ത സഹോദരി പ്രസിഡന്റായി ട്രസ്റ്റാക്കിയതിന് പിന്നിൽ സുഗതകുമാരി ടീച്ചറിന്റെ ആശയമായിരുന്നു. ഹൃദയകുമാരി ടീച്ചർ മരിച്ച ശേഷം ട്രസ്റ്റിന്റെ ചുമതല ഇളയ സഹോദരി സുജാതകുമാരിക്കായിരുന്നു. ആറൻമുളയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ആറന്മുള വിമാനത്താവള പദ്ധതിയെ ശക്തമായി സുഗതകുമാരി എതിർത്തു. അനാരോഗ്യം വകവയ്ക്കാതെ സമരത്തിൽ സജീവമായി പങ്കെടുത്തു. ഡൽഹിയിലും തിരുവനന്തപുരത്തും എത്തി അധികാരികളെ കണ്ട് പ്രതിഷേധം അറിയിച്ചു. 2014ൽ പദ്ധതി ഉപേക്ഷിക്കും വരെ പോരാട്ടം തുടർന്നു. തറവാട്ടിലെ കാവിലെ പൂജയ്ക്കായി 2017 മേടമാസത്തലാണ് ഒടുവിൽ ആറന്മുളയിൽ വന്നത്.

സ്വാതന്ത്ര്യ സമര സേനാനി പ്രതാപവർമ്മയുടെ മകനും ആറന്മുള വിമാനത്താവള വിരുദ്ധ സമതി കൺവീനറുമായിരുന്ന പി.ഇന്ദുചൂഡൻ ആറന്മുളയിലെ സ്ഥിതികൾ നേരിലും ഫോണിലും ബോദ്ധ്യപ്പെടുത്തുമായിരുന്നു.