കോഴഞ്ചേരി : ജില്ലാ ആശുപത്രിയിലെ ജനറൽ വിഭാഗങ്ങൾ നിറുത്തലാക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിയ്ക്കും. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ നിരവധി നിർദ്ധനരായ രോഗികൾ ജനറൽ, ഓപ്പറേഷൻ, ഡയാലിസീസ് മുതലായ വിഭാഗങ്ങളിലായി ചികിത്സയ്ക്ക് ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ഈ നയത്തിനെതിനെതിരെ കോൺഗ്രസ് സമരപരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് കെ.ജോൺ പറഞ്ഞു.