പന്തളം: പന്തളം കുളനട മേഖലകളിൽ വീണ്ടും കൊവിഡ് കേസുകൾ വദ്ധിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം രോഗത്തിന്റെ വ്യാപ്തി കൂടുകയാണ്. പന്തളം നഗരസഭ പരിധിയിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൊവിഡ് പൊസിറ്റാവാണ് റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞടുപ്പിന് ശേഷവും ഫലപ്രഖ്യാപന ദിവസവും, സത്യപ്രതിജ്ഞ ദിവസവും പന്തളത്ത് അനുഭവപ്പെട്ട് തിക്കും തിരക്കും രോഗവ്യാപനത്തിന് ഇടയാക്കിയതായി സംശയിക്കുന്നു. കുളനട പഞ്ചായത്തിലെ 5ാം വാർഡിൽ കടലിക്കുന്ന് മാവു നിൽക്കുന്നതിൽ മുകളിശേരി ഭാഗം, ബഥനി മഠം മുടന്തിയാനിക്കൽ ഭാഗം തുടങ്ങി സ്ഥലങ്ങളിൽ ഏഴ് ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി . മുൻമ്പ് കടയ്ക്കാട് മാർക്കറ്റിൽ നിന്നും രോഗവ്യാപനം ഉണ്ടായപ്പോൾ പന്തളത്ത് കനത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഈ മാസം ആദ്യംകുന്നിക്കുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിദേശ മദ്യശാലയിൽ ഏഴ് ജീവനക്കാർക്ക് രോഗം ഉണ്ടായി . രോഗികളുടെ എണ്ണം കുടുന്നത് ആശങ്ക പരത്തുന്നു. വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ജനജീവതം അവതാളത്തിലാക്കും .കൊവിഡ് വ്യാപാനത്തിനു ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരവെ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ആശങ്ക ഉണ്ടാക്കുന്നുണ്ട്.