പത്തനംതിട്ട : ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ആഭിമുഖ്യത്തിൽ കവയിത്രി സുഗതകുമാരിക്ക് ആദരാഞ്ജലി അർപ്പിച്ചു. പത്തനംതിട്ട ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച മൗനജാഥ ടൗൺ ചുറ്റി ഗാന്ധിസ്‌ക്വയറിലെത്തി, കവിയുടെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് അനുസ്മരണ യോഗം ചേർന്നു. ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂരിന്റെ അദ്ധ്യക്ഷതയിൽ ,കവി വാഴമുട്ടം മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയെക്കുറിച്ചെഴുതിയ കവിത അനിൽ ചന്ദ്രശേഖർ ചൊല്ലി. അനിൽ വള്ളിക്കോട്, ഭാഷാദ്ധ്യാപക സമന്വയവേദി പ്രസിഡന്റ് സജയൻ ഓമല്ലൂർ, എഴുത്തുകൂട്ടം പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി, നന്മ സാംസ്‌കാരിക സമന്വയം പ്രസിഡന്റ് ബിനു കെ സാം, ബാലസാഹിത്യകാരൻ റെജി മലയാലപ്പുഴ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സി.എസ്.മണിലാൽ, കവി കാശിനാഥൻ, രാജേഷ് ആർ ചന്ദ്രൻ, ശ്രീജ ടീച്ചർ, രജിത ആർ നായർ, ബിന്ദു എസ് എന്നിവർ സംസാരിച്ചു.രാജേഷ് ഓമല്ലൂർ നന്ദി പറഞ്ഞു.