കൊടുമൺ : കൊടുമൺ കിഴക്ക് പ്ലാമൂടിന് സമീപം കാട്ടുപന്നി പടക്കം പൊട്ടി ചത്ത നിലയിൽ. കൊടുമൺ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഫോറെസ്റ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബീറ്റ് ഓഫീസർ സിയാദ്, സെക്ഷൻ ഡിവിഷൻ ഓഫീസ൪ ഡി.വിനോദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മറവ് ചെയ്തു.