ഇലന്തൂർ : പരിയാരം ഭാസ്കര വിലാസത്തിൽ വിജയമ്മ (60)യെ കിണറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തി. നാല് വർഷം മുമ്പ് ഭർത്താവ് ഭാസ്കരൻ മരിച്ചതോടെ വിജയമ്മ തനിച്ചാണ് ഇവിടെ താമസം. ഇന്നലെ രാവിലെ 7 ന് ഇളയ മകൾ സന്ധ്യ എത്തിയപ്പോൾ വിജയമ്മയെ കണ്ടില്ല. തുടർന്ന് സമീപവാസികളെയും ആറന്മുള പൊലീസിലും അറിയിച്ചു. അന്വേഷണത്തിൽ മിൽമാപടിയിലുള്ള ഒരു കിണറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കില്ലെന്ന് പൊലീസ് പറ‌ഞ്ഞു.