പന്തളം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ പത്താം ചരമവാർഷികം ഇടമാലി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പ്രസിഡന്റ് എ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.കെ.ഡാനിയേൽ,കെ.കുട്ടൻ പിള്ള,സോമശേഖരൻ നായർ,ശാന്തകുമാരൻ നായർ,ആരതി ഉണ്ണിത്താൻ . സി.സുരേഷ് കുമാർ, കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു