24-ksta
കർഷക ദിനത്തിൽ ഐക്യദാർഢ്യധർണ

പത്തനംതിട്ട: ഡൽഹിയിലെ കാർഷികപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് കെ.എസ്.ടി.എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ അഭിവാദ്യപ്രകടനവും സായാഹ്ന ധർണയും നടത്തി.

കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാർ, ജില്ലാ സെക്രട്ടറി രാജൻ ഡി. ബോസ് .സംസ്ഥാന കമ്മിറ്റിയംഗം കെ. ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്..രാജേഷ്, ജോ. സെക്രട്ടറിപി.ജി. ആനന്ദൻ എന്നിവർ പ്രസംഗിച്ചു.