തിരുവല്ല: കാവുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ഗിരീഷ് കുമാറിനെയും കുടുംബത്തെയും അക്രമിച്ചതിൽ മതിൽഭാഗം 1732-ാം എൻ.എസ്.എസ്. കരയോഗം പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ട്രഷറാർ ജിതീഷ് കുമാർ, സി.കെ. വിശ്വനാഥൻ, ഗണേഷ് രാഗവില്ല, ശ്രീകുമാർ മാവേലിമഠം, രാജശേഖരൻ നായർ, ഗിരീഷ് കുമാർ, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.