
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി. കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന രീതിയിലും മാറ്റമുണ്ടാകേണ്ടേ..? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്നു?
ഇന്ന് ഐ.ടി.ഡി.സി ചെയർമാൻ കെ. പത്മകുമാർ സംസാരിക്കുന്നു.
ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണ് നാടു കടന്നുപോകുന്നത്. നിലനിൽക്കണമെങ്കിൽ തൊഴിലും വ്യവസായങ്ങളും ശക്തിപ്പെടണം. ടൂറിസത്തിന് വലിയ സംഭാവന നൽകാൻ കഴിയുന്ന ജില്ലയാണ് പത്തനംതിട്ട. ഓരോ വാർഡിലും ചെറുകിട ടൂറിസം പദ്ധതികൾ നടപ്പാക്കണം. ഇതിനായി വിവിധ സാദ്ധ്യതകളെ നാം ഉപയോഗപ്പെടുത്തണം. പത്തനംതിട്ടയിലെ തോടും പുഴയും ജല ടൂറിസത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്.
പച്ചക്കറികൃഷിയും മത്സ്യ വളർത്തലും നാട്ടിൽ പ്രോത്സാഹിപ്പിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കർഷകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം. തൊഴിലില്ലാത്തവർക്ക് കൈത്താങ്ങായി രൂപീകരിക്കുന്ന പദ്ധതികൾ പൂർണമായും പങ്കാളിത്തം നൽകി വിജയിപ്പിക്കാൻ കഴിയണം. ഇവയെല്ലാം യഥാക്രമം നടപ്പാക്കിയാൽ തൊഴിലില്ലായ്മയും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക ഭദ്രതയും നാടിന് കൈവരിക്കാൻ സാധിക്കും.
കരുതലോടെ കാണണം