 
പത്തനംതിട്ട : സഹകരണ മേഖലയിലെ ജീവനക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ മേഖലയിലും കലാകായിക മേഖലയിലും വലിയ പ്രോത്സാഹനങ്ങളാണ് സഹകരണ മേഖല നൽകുന്നതെന്ന് വീണാ ജോർജ്ജ് എം.എൽ.എ. പറഞ്ഞു. കോഴഞ്ചേരി താലൂക്ക് സർക്കിൾ യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ വിദ്യാഭ്യാസ കലാ-കായിക മികവിനുള്ള കാഷ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാജോർജ്ജ്. കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ അസിസ്റ്റന്റ് രജിസ്ട്രാർമാരായ എസ്. ബിന്ദു (കോന്നി), ജി. അനിരുദ്ധൻ (കോഴഞ്ചേരി), സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം പി.ജി. ഗോപകുമാർ, നാരായണപിള്ള എൻ.ആർ.,അപർണ എസ്.,വൃന്ദാ പ്രസാദ്, റജി പി.സാം, സനൽ ബേബി എന്നിവർ പ്രസംഗിച്ചു. 1,50,000/- (ഒന്നരലക്ഷം) രൂപ കോന്നി, കോഴഞ്ചേരി താലൂക്കിലെ 13 പേർക്കായി വിതരണം ചെയ്തു.