അടൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു വെന്നും അത് സാദ്ധ്യമാകുക തന്നെ ചെയ്യുമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കി വെരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയും അടിക്കടി പ്രെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെയും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെ.ജി. എഫ്.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അബീൻ എ.ഒ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി വിമൽ കുമാർ ജില്ലാ പ്രസിഡന്റ് സായി പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.ബി.ഹരികുമാർ, സി.പി. ഐ അസി.ജില്ലാ സെക്രട്ടറി ഡി.സജി, കെ.ജി.ഒ.എഫ്. ജില്ലാ ട്രഷറർ അനിൽ, ജില്ലാ ജോയ്ന്റ് സെക്രട്ടറി അജിത്ത് ഗണേഷ് എന്നിവർ സംസാരിച്ചു. കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് നടത്തിയ ധർണ സമരത്തിൽ കെ.ജി.ഒ.എ.ഫ് ജില്ല താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു.