 
പത്തനംതിട്ട: മണ്ണിനും മനുഷ്യനും മാനവികതയ്ക്കും വേണ്ടി ജീവിച്ച കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരവ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ യൂണിറ്റ് കേന്ദ്രീകരിച്ച് വൃക്ഷത്തൈ നട്ടു.ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി' എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ തറവാട്ട് വീട്ടിൽ വൃക്ഷത്തൈ നട്ടാണ് ജില്ലാതല ഉദ്ഘാടനം നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ, സി.പി.ഐ.എം ഏരിയ ആക്ടിംഗ് സെക്രട്ടറി ജി വിജയൻ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ സുബീഷ് കുമാർ, ജില്ലാ കമ്മിറ്റിയംഗം സജിത് പി.ആനന്ദ്, ഷെറിൻ ദേവ്, വിഷ്ണു വിക്രമൻ,പി കെ അഞ്ജു എന്നിവർ പങ്കെടുത്തു.