തിരുവല്ല: കടപ്ര ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിൽ അഞ്ചുവർഷമായി തരിശ് കിടന്ന പാടശേഖരത്തിൽ നെൽക്കൃഷി നടത്തും. 50 എക്കറോളം വരുന്ന ചാലുവെളുമ്പ്, തർക്കോലിൽ പാടശേഖരങ്ങളിലാണ് വിത്ത് വിതച്ചത്. കൃഷിയുടെ ഉദ്ഘാടനം ആർ.സനൽ കുമാർ നിർവഹിച്ചു. ബാബു പാണ്ടൻപടവിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.വിജി നൈനാൻ, കടപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് തോമസ്, വാർഡ് മെമ്പർ ജോർജ് തോമസ്, ഉമ്മൻ മത്തായി, ജേക്കബ് ചെറിയാൻ, അഡ്വ.എം.ബി.നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു.