തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പിന്റെ ഭാഗമായി അയ്യപ്പ ചരിതം കഥകളിയും പ്രത്യേക കഥകളിയും നടത്തി. ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും പുഷ്‌പാഭിഷേകത്തിനുള്ള പൂക്കളുമായി ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടന്നു. ശാസ്താനടയിൽ വിശേഷാൽ ദീപാരാധനയും പുഷ്‌പാഭിഷേകവും ഉണ്ടായിരുന്നു. തുടർന്ന് നടന്ന അയ്യപ്പചരിതം കഥകളിയിൽ കലാഭാരതി ഹരികുമാർ, ചിറയിൻകീഴ് മുരുകൻ, കലാനിലയം വിനോദ് എന്നിവർ വേഷമിട്ടു.