മല്ലപ്പളളി: കോട്ടാങ്ങൽ മാരൻകുളത്ത് കശാപ്പ് ചെയ്യാനെത്തിച്ച പോത്ത് വിരണ്ടോടി. രാവിലെ പിടിവിട്ട പോത്ത് കോട്ടാങ്ങൽ പഞ്ചായത്തിലെ കാടികാവ്, കല്ലൻമാവ്, മഠത്തുംമുറി എന്നിവിടങ്ങൾ പിന്നിട്ട് കൊറ്റനാട് പഞ്ചായത്തിലെ ചെട്ടിയാർ കവലയിൽ എത്തിയപ്പോഴാണ് ഉടമകൾക്ക് പിടികൂടാൻ സാധിച്ചത്. 12 കിലോമീറ്റർ ദൂരത്തിൽ പാഞ്ഞ പോത്തിനെ പിടികൂടാൻ നാട്ടുകാരും പിന്നാലെ കൂടിയിരുന്നു.