മല്ലപ്പള്ളി: ടൗൺ സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് സമാപിക്കും. 1945ൽ തിരുവല്ല മെത്രാനായിരുന്ന ഡോ.ജോസഫ് മാർ സേവേറിയോസ് ആണ് ഇടവക ആരംഭിച്ചത്. തിരുവല്ലാ റോഡിൽ നിലകൊള്ളുന്ന ദേവാലയത്തിൽ വി.ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇടവകയോട് ചേർന്ന് സെന്റ് ജോസഫ് ഐ.ടി.ഐ, എഫേത്ത പ്രൊഡക്ഷൻ സെന്റർ, ബഥനി മീവും ഇപ്പോൾ പ്രവർത്തിക്കുന്നു. പ്ലാറ്റിനം ജൂബിലിയുടെ സമാപനം ഇന്ന് വൈകിട്ട് 3ന് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത ഡോ.തോമസ് മാർ കൂറീലോസിന്റെ അദ്ധ്യക്ഷതയിൽ വി.കുർബാനയും തുടർന്ന് നടക്കുന്ന പൊതു സമ്മേളനവും ആന്റോ ആന്റണി എം.പി, ഉദ്ഘാടനം അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണവും, റവ.ചെറിയാൻ രാമനാലിൽ കോർ എപ്പിസ്‌കോപ്പാ,ഫാ.ഫിലിപ്പ് വട്ടമറ്റം, ഫാ.മാത്യുവാഴയിൽ, ഫാ.ആന്റണി നെരയത്ത്, ഫാ. ജിനു ചാക്കോ, റവ. ബെനോജി കെ. മാത്യു,റവ. മാത്യു പി.ജോർജ്, ഫാ. ജോസഫ് കുളക്കുടി, സി. ലില്ലി ജോസ്, റെജി പണിക്കമുറി, രാജൻ മാത്യു മാറാമ്പുടത്ത് എന്നിവർ പ്രസംഗിക്കും.പരിപാടികൾക്ക് വികാരി ഫാ.ഫിലിപ്പ് വട്ടമറ്റം, ജോസഫ് മാത്യു, രാജൻ മാത്യു, എ.ഡി ജോൺ, മാത്യു തോമസ് എന്നിവർ നേതൃത്വം നൽകും.