പത്തനംതിട്ട : കവയത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി സുനിൽ തോമസ്, വൈസ് പ്രസിഡന്റ് ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി ഇന്ദു, ട്രഷറർ ഷൈജു എന്നിവർ പ്രസംഗിച്ചു.