27-pdm-kottaram
പന്തളം കൊട്ടാരം

പന്തളം: ആചാരങ്ങൾ പാലിച്ചു മാത്രമെ പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുകയുള്ളു എന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ,സെക്രട്ട റി പി.എൻ.നാരായണവർമ്മ എന്നിവർ പറഞ്ഞു. പന്തളം കൊട്ടാരത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തിരുവാഭരണ ഘോഷയാത്രയെക്കുറിച്ച് അന്തിമ തീരുമാനം ഇത് വരെ ആയിട്ടില്ല. ഘോഷയാത്ര മുൻ വർഷത്തെ പോലെ പോകേണ്ട സ്ഥലങ്ങളിൽ മുഴുവൻ പോകും.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഘോഷയാത്രയിൽ രാജ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ എണ്ണം ചുരുക്കും.സാമൂഹ്യ അകലം നിർബന്ധമാക്കും എന്നും അവർ പറഞ്ഞു. അയ്യപ്പന്റെ ചരിത്ര പ്രതിപാദനം നടത്തുന്ന ഭൂതനാഥ സർവസ്വത്തിന്റെ സംസ്‌ക്യത ഭാഷയിൽ നിന്നും പാലക്കാട് കല്പാത്തി സ്വദേശി അരവിന്ദ് സുബഹ്മണ്യം ഭുത നാഥ ഉപാഖ്യാനം എന്ന ഇംഗ്ലീഷ് പരിഭാഷ തിരുവാണ മാളികയിൽ വച്ച് പി.ജി.ശശികുമാർ വർമ്മയ്ക്ക് നൽകി സമർപ്പണം നടത്തി.തുടർന്ന് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും നിയുക്ത രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ്മയെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് അനുഗമിച്ചു.ദേവസ്വം അഡ്മിനിസ്രേറ് ഓഫീസർ രാജീവ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പൃഥി പാൽ, സെക്രട്ടറി ശരത് കുമാർ, മുൻ പ്രസിഡന്റ് അഭിലാഷ് രാജ്, നഗരസഭാ കൗൺസിലർ പുഷ്പലത എന്നിവർ സ്വീകരിച്ചു.