
ചെങ്ങന്നൂർ: വരിക്കപ്ലാവിൽ പറങ്കിപ്പഴത്തിന്റെ ആകൃതിയിൽ ഉണ്ടായ ചക്ക കൗതുകമുണർത്തി. ഇരമല്ലിക്കര തോണ്ടുതറയിൽ ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടിലെ പ്ലാവിലാണ് പറങ്കിപ്പഴത്തിന്റെയും പറങ്കിയണ്ടിയുടെയും ആകൃതിയിലുള്ള ചക്ക ലഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പ്ലാവിൽ ചക്ക കായ്ച്ചത്. ആ സമയത്ത് ഈ ആകൃതി ഇല്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് ചക്കയുടെ ആകൃതിയിലെ വികൃതി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനൊപ്പം ഉണ്ടായ സാധാരണ വലി പ്പമുള്ള ചക്കകൾ വിളഞ്ഞതുമില്ല. കൗതുകം തോന്നി വീട്ടമ്മ ജയലക്ഷ്മി പറങ്കിപ്പഴത്തിന്റെ ആകൃതിയിലുള്ള ചക്ക പ്ലാവിൽ നിന്ന് പറിച്ചെടുത്തു. ചക്കയുടെ ഉളളിൽ വലുതും ചെറുതുമായി നാല് ചുളകൾ ഉണ്ടായിരുന്നതായി വീട്ടമ്മ പറഞ്ഞു.