തിരുവല്ല: മുൻ പ്രധാനമന്ത്രി അടൽജിയുടെ 96 -മത് ജന്മദിനത്തിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭരണ ദിനാഘോഷവും പുഷ്‌പാർച്ചനയും നടത്തി. സമ്മേളനം ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് വള്ളംകുളം, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ രാജ് പ്രകാശ് വേണാട്ട്, സുജാത.ആർ, ശ്യാം ചാത്തമല, ടൗൺ പ്രസിഡണ്ട് പ്രതീഷ് ജി.പ്രഭു, പാർലമെൻ്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, മുൻസിപ്പൽ കൗൺസിലർ ടി.എസ്.വിജയകുമാർ എന്നിവർ പങ്കെടുത്തു.