 
പുന്നവേലി: സെവൻത് ഡേ അഡ്വവൻറ്റിസ്റ്റ് പള്ളിയുടെ മുകളിലേക്ക് ഇന്നലെ രാവിലെ 8 മണിയോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും റബർ മരം വീണ് പള്ളിയുടെ മേൽക്കൂര തകർന്നു. മരം വെട്ടി മാറ്റുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായും വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയതായും പറയുന്നു. ആരാധനയ്ക്ക് മുമ്പ് മരം വീണതിനാൽ വൻ അപകടം ഒഴിവായി.കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.