 
ഇളമണ്ണൂർ: വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയ കൊവിഡ് ബാധിതൻ ഡൽഹിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ മരിച്ചു. മങ്ങാട് വാഴക്കാലവീട്ടിൽ സജി ജേക്കബ്(55) ആണ് മരിച്ചത്. പനി ബാധിതനായി കഴിഞ്ഞ 16ന് ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.സംസ്കാരം നടത്തി. ഭാര്യ: സാലി. മക്കൾ: സ്റ്റെർലിൻ, സ്റ്റെഫിൻ.