തിരുവല്ല: നിരണത്ത് വീടിനോട് ചേർന്നുള്ള കാലിത്തൊഴുത്തിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് വൻ നാശനഷ്ടം ഒഴിവായി. നിരണം കടമ്പങ്കേരി കൂവളത്ത് വീട്ടിൽ കെ.ഒ. ജോർജിന്റെ വീടിനോട് ചേർന്ന കാലിത്തൊഴുത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേന നടത്തിയ രക്ഷാപ്രവർത്തനത്തിനെ തുടർന്ന് വീട്ടിലേക്ക് തീ ആളിപ്പടരുന്നത് ഒഴിവായി. തൊഴുത്ത് പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.