27-chakkulam

ഓമല്ലൂർ : ശ്രീചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കളമെഴുത്തും പാട്ടും നടന്നു. ഇന്ന് രാവിലെ 8ന് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മാഭൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി സുധീർപോറ്റിയുടെയും കാർമ്മികത്വത്തിൽ ദേവിയുടെ തിരുനടയിൽ ഭണ്ഡാര അടുപ്പിൽ പൊങ്കാല സമർപ്പണം നടക്കും. തുടർന്ന് ക്ഷേത്രത്തിലെ വിശേഷാൽ പൂജകളും വഴിപാടുകളും ഭക്തർ സമർപ്പിക്കും. വൈകിട്ട് 6ന് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും നാദസ്വരകച്ചേരിയും നടക്കും.