പന്തളം: സി.പി.എം.വിമത സ്ഥാനാർത്ഥിയുടെ തിരഞ്ഞടുപ്പ് കമ്മിറ്റിയുടെ ചുമതല ഉണ്ടായിരുന്ന യുവാവിനെ അജ്ഞാതസംഘം മർദ്ദിച്ചു. പന്തളം നഗരസഭ 24 വാർഡിലെ സി.പി.എം വിമതനായി മത്സരിച്ച വിജയിച്ച് അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താന്റെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക്ചുക്കാൻ പിടിച്ചിരുന്ന പന്തളം പൂഴിക്കാട് വീരിപ്പ്ക്കാലിൽ വിനോദ് (ജേക്കബ് 48) മർദ്ദനമേറ്റത്. ശനിയാഴ്ച്ച വൈകിട്ട് 3.15ന് പന്തളം നൂറനാട് റോഡിൽ ചിറ മുടി ജം.ഗ്ഷന് സമീപമുള്ള വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ നമ്പർ പ്ലെറ്റ് ഇല്ലാത്ത ബൊലോറോ ജീപ്പിൽ എത്തിയ നാലംഗം സംഘം മാരകായുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റിയംഗവും ബ്രഞ്ച് സെക്രട്ടറിമായിരുന്ന വിനോദിനെ 6 വർഷങ്ങൾക്ക് മുമ്പ് പാർട്ടി യിൽ നിന്നും പുറത്താക്കിയിരുന്നു. പന്തളം പൊലീസ് കേസെടുത്തു.വിനോദിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.